വിഷുവിന് വേണ്ടതെല്ലാം വാങ്ങാൻ വെടിക്കെട്ട് ഓഫറുമായി ലുലുവിൽ ആഘോഷം. കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിലാണ് വൻ ആഘോഷം ഒറുക്കിയിരിക്കുന്നത്. ഏപ്രിൽ 10 മുതൽ 19 വരെ ലുലു ഹൈപ്പറിൽ വൻ ആഘോഷവും ഓഫറുകളുടെ പെരുമഴയുമാണ് ഒരുക്കിയിരിക്കുന്നത്. വളരെ കുറച്ച് മാത്രം ചിലവഴിച്ച് വലിയ ആഘോഷമൊരുക്കാൻ വേണ്ടതെല്ലാം ഒരുക്കി വച്ചാണ് ലുലു എല്ലാവരെയും വിളിക്കുന്നത്. വിഷുക്കണി കിറ്റ് വെറും 799 രൂപയ്ക്ക് ലഭിക്കുമെന്നതാണ് ലുലുവിലെ ഏറ്റവും വലിയ ആകർഷണം. മുൻ കൂട്ടി ബുക്കിംങും വിഷുക്കണി കിറ്റിന് ലഭ്യമാണ്. വെറും 555 രൂപയ്ക്ക് വിഷുവിൻ്റെ സദ്യ മനോഹരമാക്കാൻ വിഷുക്കിറ്റും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. അവിയലും, സാമ്പാറും, ഉപ്പേരിയും അച്ചാറും മൂന്നു പാസയവും അടക്കമുള്ള വിഭവങ്ങളോടെയുള്ള സദ്യയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വിവിധ ഭക്ഷ്യോത്പന്നങ്ങൾക്ക് വലിയ വിലക്കുറവും ലുലു ഹൈപ്പറിൽ ഒരുക്കിയിട്ടുണ്ട്.





