വാൽപ്പാറയിൽ വിനോദസഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരണം 9 ആയി.നാലുപേരുടെ നില ഗുരുതരം 

കൊച്ചി: തമിഴ്‌നാട്ടിലെ വാൽപ്പാറയ്ക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപടകത്തിൽ മരണം ഒമ്പത് ആയി. മലപ്പുറം സ്വദേശികളായ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisements

മലപ്പുറം ജില്ലയിൽ നിന്നും വാൽപ്പാറ സന്ദർശിക്കാനെത്തിയ 13 പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ, വാൽപ്പാറയില13-ാം ഹെയർപിൻ ബെൻഡിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം ഏകദേശം 800 അടി താഴ്ചയിലേക്ക്  മറിഞ്ഞ് 9-ാം ഹെയർപിൻ ബെൻഡിന് സമീപമാണ് ചെന്നുനിന്നത്. പൂർണ്ണമായും തകർന്ന വാഹനത്തിൽ നിന്നും എട്ടുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഒമ്പതായി ഉയർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിലും പരിക്കേറ്റവരിലുമായി താഴെ പറയുന്നവർ ഉൾപ്പെടുന്നു:

 അജിത (54), റംല (52), സുക്കുറ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല (37), നൗഷാദ് (39), റുക്കിയ (39), ഹിഷാം (12), ഷക്കീൽ (11), മസ്‌നീൻ (10), ഡ്രൈവർ മുഹമ്മദ് ബാസിത്ത് (21). അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ ജില്ലാ കളക്ടർ പവൻ കുമാർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറത്തെ ഒരു കുടുംബത്തിൽ നിന്നുള്ളവരും ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

Hot Topics

Related Articles