ഇത് പ്രതിപക്ഷ വിജയം : വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടു

കോട്ടയം : വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടു. 298 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 230 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ടാണ് കുറവ്. ഭരണഘടനാ ഭേദഗതിയായതിനാല്‍ ബില്‍ പാസ്സാകാൻ ആവശ്യമായിരുന്ന 360 എംപിമാരുടെ പിന്തുണ നേടാൻ സർക്കാരിന് കഴിഞ്ഞില്ല. 543 അംഗങ്ങളുള്ള ലോക്സഭയില്‍ 489 പേർ വോട്ടെടുപ്പില്‍ പങ്കെടുത്തു.

Advertisements

278 പേർ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 211 പേർ പ്രതികൂലിച്ച്‌ വോട്ട് ചെയ്തു. ഭരണകക്ഷിയായ എൻഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുള്ളത്. പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്തതാണ് സർക്കാരിന് തിരിച്ചടിയായത്. 2029-ലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ബില്ലുകളാണ് സർക്കാർ അവതരിപ്പിച്ചിരുന്നത്. നാരീശക്തി വന്ദൻ അധിനിയമം ഭേദഗതി, മണ്ഡല പുനർനിർണ്ണയം, കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് സംവരണം വ്യാപിപ്പിക്കല്‍ എന്നിവയായിരുന്നു ഇവ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനും ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. 18 മണിക്കൂർ നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് ബില്‍ വോട്ടിനിട്ടത്. മണ്ഡല പുനർനിർണ്ണയത്തെ മുൻനിർത്തി ശശി തരൂരും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ച വിമർശനങ്ങള്‍ രാഷ്ട്രീയ വികാരമായി മാറിയതാണ് ബില്ലിന്റെ പരാജയത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

Hot Topics

Related Articles