‘വനജ ഫയർ വർക്സി’ലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിനിടയിലും പൊട്ടിത്തെറി; പൊലീസൂകാർ അടക്കം 15 പേർക്ക് പരിക്ക് 

ചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗറിന് സമീപം പടക്ക നിർമ്മാണ ശാലയായ ‘വനജ ഫയർ വർക്സി’ല്‍ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായുള്ള തിരച്ചിലിനിടയിലും സ്ഫോടനം. ആദ്യ സ്ഫോടനത്തില്‍ പരിക്കേറ്റവരുണ്ടോ എന്ന സംശയത്തിലെ തിരച്ചിലിനിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്. പൊലീസുകാരടക്കം 15 പേർക്ക് ഈ സ്ഫോടനത്തില്‍ പരിക്കേറ്റു. പരിക്ക് പറ്റിയവരെ വിരുദനഗർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആദ്യ സ്ഫോടനതിലെ മരണസംഖ്യ 23 ആയി. ആറു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വി മുത്തുലിംഗപുരം ഗ്രാമത്തില്‍ പ്രവർത്തിക്കുന്ന ‘വനജ ഫയർ വർക്സി’ല്‍ ആണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായയത്. ചെന്നൈയില്‍ നിന്ന് ലൈസൻസ് നേടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, രാസവസ്തുക്കളുടെ മിശ്രിതത്തിലുണ്ടായ ഉരസല്‍ കാരണം അപ്രതീക്ഷിതമായി സ്ഫോടനം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഫാക്ടറിയുടെ നാല് മുറികള്‍ പൂർണ്ണമായും തകർന്നു.

Advertisements

അന്വേഷണത്തിന് 4 സംഘം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ സ്ഫോടനത്തില്‍ പരിക്കേറ്റ 6 തൊഴിലാളികളെ രക്ഷപ്പെടുത്തി വിരുദുനഗർ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജെ സി ബി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടക്കുന്നുണ്ട്. ദുരന്തത്തെ അനുശോചിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിർദേശ പ്രകാരം റവന്യു – ധനകാര്യ മന്ത്രിമാർ സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച്‌ അന്വേഷിക്കാൻ നാല് സംഘങ്ങളെ എസ് പി നിയോഗിച്ചു.

Hot Topics

Related Articles