പൊന്നറ ശ്രീധര്‍ സാംസ്‌കാരിക സമിതി കര്‍മ്മ ശ്രേഷ്ഠാ പുരസ്‌ക്കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാന്‍ സണ്ണി തോമസിന്

തിരുവനന്തപുരം : പൊന്നറ ശ്രീധര്‍ സാംസ്‌ക്കാരിക സമിതി ഏര്‍പ്പെടുത്തിയ 2026 ലെ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌ക്കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാന്‍ സണ്ണി തോമസിന് നല്‍കുന്നതിനു തീരുമാനിച്ചതായി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ അഡ്വ: കാട്ടാക്കട അനില്‍ അറിയിച്ചു.

Advertisements

പൊതുമേഖലയില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സിനെ നഷ്ടത്തില്‍ നിന്നും കരകയറ്റി കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി ലാഭത്തിലേക്ക് എത്തിക്കുകയും സ്ഥാപനത്തെ മികവുറ്റതാക്കുന്നതിന് ചെയര്‍മാന്‍ എന്നുള്ള നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന സണ്ണി തോമസിനെ 2022 ലാണ് സംസ്ഥാന സര്‍ക്കാര്‍ സ്പിന്നിംഗ് മില്‍സ് ചെയര്‍മാനായി നിയമിച്ചത്. കോട്ടയം ജില്ലയില്‍ ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം കെ.എസ്.ആര്‍.ടി ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 25001/- (ഇരുപത്തി അയ്യായിരത്തി ഒന്ന്) രൂപയും പ്രശസ്തി പത്രവും ഫലകവും ആണ് നല്‍കുന്നത്. ഏപ്രില്‍ 29 ന് തിരുവനന്തപുരത്തു വെച്ച് പുരസ്‌ക്കാരദാന സമര്‍പ്പണം നടത്തും.

Hot Topics

Related Articles