മാനന്തവാടി ചെക്ക് ഡാമിൽ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമില്‍ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.മാനന്തവാടി ഫയർഫോഴ്സ് സംഘം ചെക്ക് ഡാമില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതിനിടെ, പത്തനംതിട്ട അരയാഞ്ഞിലിമണ്ണില്‍ പമ്പയാറ്റില്‍ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി. എലിവാലിക്കര സ്വദേശി മണ്ണാലില്‍ വീട്ടില്‍ സുജിത്ത് (30)നെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു.

Advertisements

വാഹനാപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് ആലത്തൂരില്‍ സ്വകാര്യ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി അതിഥി തൊഴിലാളി മരിച്ചു. ബൈക്ക് യാത്രക്കാരനായ ഒഡിഷ സ്വദേശി ഉമേഷ് (32) മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. ബൈക്ക് ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നു. ബൈക്ക് മറ്റൊരു വാഹനത്തിലും ഇടിച്ചു.ഒപ്പമുള്ള ആളുടെ പരിക്ക് ഗുരുതരമാണ്.

Hot Topics

Related Articles