മാൻവെട്ടം:പൂവൻ കോഴിയൊന്ന് കൂകി തെളിഞ്ഞപ്പോഴേയ്ക്കും വില പൊന്നിൽ തൊടുന്നപോലായി. കേൾക്കുമ്പോൾ അതിശയോക്തി തോന്നുമെങ്കിലും സംഭവം തള്ളല്ലാ. ഞായറാഴ്ച മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ നടന്ന കോഴി ലേലത്തിലാണ് ഒരു കോഴിക്ക് ലേല തുകയായി 77000 രൂപ ലഭിച്ചത്.
ഒരേ കോഴിയെ മൂന്നു തവണ ലേലത്തിൽ വച്ചതോടെയാണ് ഈ തുകയിലെത്തിയത്. മാൻവെട്ടം സെന്റ് ജോർജ് പള്ളിയിലെ തിരുന്നാള്‍ എല്ലാവർഷവും 23 ന് ശേഷം വരുന്ന ശനിയും ഞായറുമാണ്. പള്ളിയിലെ പ്രധാന നേർച്ചയാണ് കൊഴികളെ സമർപ്പിക്കുക. ഞായറാഴ്ച നടന്ന തിരുന്നാളിൽ 200 ഓളം കോഴികളാണ് നേർച്ചയായി എത്തിയത്. ഇതിൽ ആദ്യം ലേലം വിളിച്ച കോഴിയെ നാല്‍പത്തയ്യായിരം രൂപക്ക് മാൻവെട്ടം അരീക്കര വീട്ടിൽ സ്റ്റീഫൻ റോബി ലേലത്തിൽ പിടിച്ചു. സ്റ്റീഫൻ ഈ കൊഴിയെ പള്ളിക്ക് തിരികെ നൽകി അപ്പോൾ നടന്ന ലേലത്തിൽ ഇരുപതിനായിരം രൂപ ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് വീണ്ടും ആ കോഴിയെ ലേലത്തിൽ പിടിച്ചയാൾ പള്ളിക്ക് തന്നെ തിരികെ നൽകി തുടർന്നു നടന്ന ലേലത്തിൽ പന്ത്രണ്ടായിരം രൂപ ലഭിച്ചു. അങ്ങനെയാണ് ഒരു കോഴിക്ക് ലേല തുക എഴുപത്തേഴായിരത്തിലേക്ക് ഉയർന്നത്. പിന്നീട് നടന്ന കോഴികൾക്ക് ഇരുനൂറിനും രണ്ടായിരത്തിനും ഇടയില്‍ ലേലം നടന്നു. ഇവിടെ നേർച്ചയായി എത്തുന്ന കോഴിളെ ലേലം വിളിക്കാൻ പള്ളിക്ക് പുറത്തു നിന്നും നിരവധി പേർ എത്തും. പിന്നെ ലേലം വാശിയാകും.
ഫോട്ടോ: മാൻവെട്ടം സെന്റ് ജോർജ് പള്ളിയിലെ നേർച്ച കൊഴികളെ ലേലം ചെയ്യുന്നു.

