വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ നടപടിയെ പ്രതിരോധിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുഎസ് കോണ്‍ഗ്രസിലാണ് പീറ്റ് ഹെഗ്‌സെത്തും പെന്റഗണ്‍ നേതൃത്വവും സൈനിക നടപടിയെ പ്രതിരോധിച്ചുള്ള വാദങ്ങള്‍ ഉയർത്തിയത്. ഇറാൻ യുദ്ധത്തെ കുറിച്ച് കടുത്ത ചോദ്യങ്ങളാണ് യുഎസ് കോണ്‍ഗ്രസില്‍ പീറ്റ് ഹെഗ്സെത്ത് നേരിട്ടത്.യുദ്ധം എന്തിനായിരുന്നുവെന്നാണ് ജനപ്രതിനിധികള്‍ ചോദിച്ചത്. ഈ ഘട്ടത്തില്‍ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗികള്‍ ഡെമോക്രറ്റുകളും ചില റിപ്പബ്ലിക്കൻ അംഗങ്ങളുമെന്നാണ് പീറ്റ് ഹെഗ്സെത്ത് യുഎസ് കോണ്‍ഗ്രസില്‍ ആരോപിച്ചത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ പീറ്റ് ഹെഗ്‌സെത്തിനെതിരെ പ്രതിഷേധവും നടന്നു.
ഇറാനുമായുള്ള യുദ്ധം അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയോ അല്ലെങ്കില്‍ ചതുപ്പില്‍ താഴ്ന്നതുപോലെയുള്ള അവസ്ഥയോ അല്ലെന്നാണ് പീറ്റ് ഹെഗ്‌സെത്ത് വിശദമാക്കിയത്. ബുധനാഴ്ച ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയില്‍ നടന്ന ഹിയറിംഗിലാണ് അദ്ദേഹം സർക്കാരിന്റെ നയങ്ങളെ ന്യായീകരിച്ചത്. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയുടെ സൈനിക ശേഷിയെ തളർത്തുന്ന വിയറ്റ്നാം മോഡല്‍ കെണിയായി മാറുമോ എന്ന ജനപ്രതിനിധികളുടെ ആശങ്കകളെ പീറ്റ് ഹെഗ്സെത്ത് തള്ളി. ഇറാൻ ഭരണകൂടത്തിന്റെ ആണവായുധ മോഹങ്ങളെയും പ്രാദേശിക അസ്ഥിരതയെയും തകർക്കാൻ ഈ സൈനിക നടപടി അത്യന്താപേക്ഷിതമാണെന്ന് ഹെഗ്‌സെത്ത് വാദിച്ചു. മുൻ ഭരണകൂടങ്ങള്‍ ഇറാനോട് മൃദുസമീപനം സ്വീകരിച്ചതാണ് സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കിയതെന്നും പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധം എന്നത്തേക്ക് അവസാനിക്കുമെന്നോ അല്ലെങ്കില്‍ ഇതില്‍ നിന്നുള്ള എക്സിറ്റ് പ്ലാൻ എന്താണെന്നോ വ്യക്തമാക്കാൻ ഡെമോക്രാറ്റിക് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിക്കാൻ പീറ്റ് ഹെഗ്‌സെത്ത് തയ്യാറായില്ല. എന്നാല്‍ അമേരിക്ക ലക്ഷ്യം കാണുന്നത് വരെ പിൻവാങ്ങില്ലെന്നും ഇറാന്റെ ഭീഷണികളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പീറ്റ് ഹെഗ്‌സെത്ത് ആവർത്തിച്ചു. സൈനിക നടപടി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അത് അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പീറ്റ് ഹെഗ്‌സെത്ത് സഭയെ അറിയിച്ചു. അതേസമയം ഇറാൻ തീർത്തും ദുര്ബലമായെന്നാണ് പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസില്‍ വിശദമാക്കിയത്. അമേരിക്കയുടെ ഇറാൻ യുദ്ധ ചിലവ് ഇത് വരെ 25 ബില്യൻ ഡോളർ ആണെന്നും പെന്റഗണ്‍ വിലയിരുത്തി. 14 യുഎസ് സൈനികർ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നും പെന്റഗണ്‍ വിശദമാക്കി.
കോട്ടയം കുറിച്ചി നാൽപ്പതാംകവലയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വാകത്താനത്ത് താമസിക്കുന്ന കാരാപ്പുഴ തിരുവാതുക്കൽ സ്വദേശി മരിച്ചു; അപകടത്തിൽ മരിച്ചത് കോട്ടയം നഗരത്തിൽ മുൻപ് സി.ഡിക്കട നടത്തിയിരുന്ന തിരുവാതുക്കൽ സ്വദേശി
കോട്ടയം: കുറിച്ചി നാൽപ്പതാം കവലയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വാകത്താനത്ത് താമസിക്കുന്ന കാരാപ്പുഴ തിരുവാതുക്കൽ സ്വദേശി മരിച്ചു. കാരാപ്പുഴ തിരുവാതുക്കൽ കിഴക്കേടത്ത് കുന്നുംപുറത്ത് വീട്ടിൽ ഓമനക്കുട്ടൻ (58) ആണ് മരിച്ചത്. കോട്ടയം നഗരത്തിൽ മുൻപ് സി.ഡിക്കട നടത്തിയിരുന്ന ഓമനക്കുട്ടൻ നിലവിൽ വാകത്താനത്താണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും വാകത്താനത്തേയ്ക്ക് പോകുകയായിരുന്നു ഓമനക്കുട്ടൻ. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നും എത്തിയ മൂഴിപ്പാറ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

