കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരംസണ്ണി തോമസിന് സമ്മാനിച്ചു

ഫോട്ടോ : പൊന്നറ ശ്രീധര്‍ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാന്‍ സണ്ണി തോമസിന് മന്ത്രി വി.എന്‍. വാസവന്‍ നല്‍കുന്നു

Advertisements

തിരുവനന്തപുരം: പൊന്നറ ശ്രീധര്‍ സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ 2026-ലെ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്‍മാന്‍ സണ്ണിതോമസിന് മന്ത്രി വി.എന്‍ വാസവന്‍ സമ്മാനിച്ചു.
നഷ്ടത്തില്‍ മാത്രം പ്രവര്‍ത്തിച്ചുവന്നിരുന്ന ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സിനെ കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ എത്തിക്കുന്നതിന് ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് സണ്ണി തോമസിനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റെടുത്ത ചുമതലകള്‍ സത്യസന്ധതയോടെയും കൃത്യനിഷ്ഠയോടെയും ചെയ്തു തീര്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ് സണ്ണി തോമസെന്നു മന്ത്രി പറഞ്ഞു. തകര്‍ന്നടിയുന്ന ഒരു വ്യവസായ സംരംഭത്തെ കൈപിടിച്ചുയര്‍ത്തി അത് ലാഭകര മാക്കി മാറ്റുക എന്നത് കര്‍മ്മശേഷിയുള്ള ഒരു പൊതുപ്രവര്‍ത്തകനു മാത്രം കഴിയുന്ന ദൗത്യമാണന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സാംസ്‌കാരിക സമിതി പ്രസിഡന്റ് അഡ്വ കാട്ടാക്കട അനില്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍മന്ത്രിമാരായ വി.എസ്.ശിവകുമാര്‍ ഡോ. എ. നീലലോഹിതദാസ് ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യ സന്ദേശം നല്‍കി. അഡ്വ. ബി.ജയചന്ദ്രന്‍ നായര്‍, ആഗ്രോ ഇന്‍ഡസ്റ്റ്രീസ് ചെയര്‍മാന്‍ വി. കുഞ്ഞാലി, ഡോ. എന്‍. എം നായര്‍, സമിതി കണ്‍വീനര്‍ ജി.സതീഷ് കുമാര്‍, സി.സി. റൈസ്റ്റന്‍ പ്രകാശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്ണി തോമസ് മറുപടി പ്രസംഗം നടത്തി.

Hot Topics

Related Articles