പണ്ട് നാരങ്ങാ കച്ചവടം നടത്തി, ഇന്ന് ജീവിക്കാൻ മാസം ലക്ഷങ്ങള്‍ വേണം, പ്രമുഖന്റെ സ്ഥിതി അഖില്‍ മാരാര്‍ക്ക് വരാതിരിക്കട്ടെ: വിമർശനവുമായി ആലപ്പി അഷ്റഫ്

കൊച്ചി : ബിഗ് ബോസ് വിജയി അഖില്‍ മാരാരുടെ പ്രവർത്തികളെ വിമർശിച്ച്‌ സംവിധായകൻ ആലപ്പി അഷ്‌റഫ്. നിലപാടില്‍ ഉറച്ച്‌ നില്‍ക്കാത്ത അഖില്‍ മാരാർ രാഷ്‌ട്രീയത്തിലിറങ്ങിയതോടെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാവയെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

Advertisements

ആലപ്പി അഷ്‌റഫ് പറഞ്ഞത്:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ തരംതാഴ്‌ന്ന അധിക്ഷേപമുയർത്തിയ ശേഷം അതേ ഷോയില്‍ പങ്കെടുത്ത വ്യക്തിയാണ് അഖില്‍ മാരാർ. അഖില്‍ മാരാരുടെ ആദ്യത്തെ നിലപാട് മാറ്റമായി നമ്മള്‍ ശ്രദ്ധിച്ചത് അതായിരുന്നു. അതിനാലാണ് അഖില്‍ മാരാർ പറയുന്ന വാക്കുകള്‍ മുഖവിലയ്‌ക്ക് എടുക്കേണ്ടതില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞത്. രാവിലെ പറയുന്ന അഭിപ്രായം ഉച്ച കഴിയുമ്പോള്‍ മാറ്റിപ്പറയുന്ന ആളാണ് അഖില്‍ മാരാരെന്നും പിഷാരടി പറഞ്ഞു. ഷോയില്‍ വിജയിച്ചുവെങ്കിലും പലപ്പോഴും ബിഗ് ബോസ് ഹൗസില്‍ വച്ച്‌ പക്വതയില്ലാത്ത പരാമർശങ്ങളും പ്രവൃത്തികളും മൂലം വിവാദങ്ങളില്‍പ്പെട്ടിരുന്നു.

എന്തൊക്കെയായാലും ബിഗ് ബോസില്‍ വിജയിയായത് അഖിലിന്റെ തലവര തന്നെ മാറ്റിമറിച്ചു. പണം കൊണ്ടായാലും സ്വഭാവം കൊണ്ടായാലും അഖില്‍ മറ്റൊരാളായി മാറി. ഉപജീവനത്തിനായി തെരുവോരങ്ങളില്‍ നാരങ്ങാ കച്ചവടം നടത്തിയിരുന്ന വ്യക്തി പൊരുതി നേടിയെടുത്ത വിജയം നാം അംഗീകരിക്കേണ്ടതുണ്ട്. ബിഗ് ബോസില്‍ നിന്നിറങ്ങിയ അഖില്‍ മാരാർ പണം സമ്പാദിച്ച്‌ കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു. ഉദ്‌ഘാടനങ്ങളും ഗള്‍ഫ് യാത്രകളും ചാനല്‍ ഷോകളും വഴി പണം സമ്പാദിച്ച്‌ കൂട്ടി. തന്റെ ഒരു മാസത്തെ ചെലവ് മൂന്ന് ലക്ഷം രൂപയാണെന്ന് അഖില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. ഇത് തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ട്രോളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

പണവും പ്രശസ്‌തിയുമാണ് എല്ലാത്തിന്റെയും മാനദണ്ഡമെന്നാണ് അഖില്‍ മാരാറുടെ സംസാരത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. ഇത് രണ്ടും ഉണ്ടായാല്‍ പിന്നെ അവർ പറയുന്ന ഏത് മണ്ടത്തരങ്ങളും അംഗീകരിച്ച്‌ മിണ്ടാതിരിക്കും എന്നാകും അഖില്‍ മാരാർ വിശ്വസിക്കുന്നത്. മണ്ടത്തരങ്ങളും നിലപാടില്ലായ്‌മയും ആവർത്തിച്ചുകൊണ്ടിരിക്കുന്ന അഖില്‍ മാരാർ ചോദിക്കുന്നുണ്ട് എന്ത് തെറ്റാണ് താൻ ചെയ്‌തതെന്ന്. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താൻ തയ്യാറണെന്നും അയാള്‍ പറയുന്നുണ്ട്.

പലരും വീഡിയോയിലൂടെയും മറ്റും അഖില്‍ പറയുന്ന തെറ്റുകള്‍ ചൂണ്ടികാണിക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും അംഗീകരിക്കാൻ അഖില്‍ ഒരിക്കലും തയ്യാറായിട്ടില്ല. മാത്രല്ല തെറ്റുകള്‍ ആവർത്തിക്കുന്നുമുണ്ട്. തെറ്റുകള്‍ മനസിലാക്കാൻ അഖിലിന് കഴിയുന്നില്ലെന്നത് ഒരു സത്യമാണ്. അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനം ഒരു എടുത്തുചാട്ടവും ആരോടോ ഉള്ള ഒരു വാശി പോലെയും ആയിരുന്നു.

മറ്റൊരു പാർട്ടിയില്‍ ചേക്കേറിയ ശേഷം അഖിലിന്റെ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും ഘടനയില്‍ മാറ്റം സംഭവിച്ചു. തന്റെ നിലപാടുകളെയും വാക്കുകളെയും എതിർക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനും സംബോധന ചെയ്യാനും തുടങ്ങി. സർവ്വവിജ്ഞാനകോശമെന്ന് സ്വയം വിശ്വസിക്കുന്ന അഖിലിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകളുടെ പ്രസവം സംബന്ധിച്ചും അദ്ദേഹം വിവാദ പരാമർശം നടത്തി.

രാഷ്‌ട്രീയത്തിലിറങ്ങിയ സ്ഥിതിക്ക് ഒരു കാര്യം ഓർത്താല്‍ നന്നായിരിക്കും, ഒരുകാലത്ത് ജനങ്ങള്‍ കൈവെള്ളയില്‍ വെച്ചുകൊണ്ട് നടന്ന നേതാവായിരുന്നു പിസി ജോർജ്. യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒറ്റയ്ക്ക് നിന്ന് പൊരുതിത്തോള്‍പ്പിച്ച ആള്‍. ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ അഖില്‍ മാരാരെ പോലുള്ളവർക്ക് ഒരു പാഠപുസ്തകം ആക്കാവുന്നതേയുള്ളൂ.’

Hot Topics

Related Articles