കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട ; 28.8 കിലോ കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിൽ

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 28.8 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒറീസ സ്വദേശികളായ കലേഷ് ഡിഗൽ,ഏബൽ പ്രധാൻ എന്നിവരെയാണ് കോട്ടയം റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടുകൂടി കേരള എക്സ്പ്രസിൽ ആണ് ഇവർ എത്തിയത്. ഈ സമയം പ്ലാറ്റ്ഫോമിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഇവരെ കണ്ട് സംശയം തോന്നിയതോടുകൂടി നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ഇലക്ഷനുമായി ബന്ധപ്പെട്ട് നാട്ടിൽ പോയതിനു ശേഷം തിരികെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ഫ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടായിരുന്നു. റെയിൽവേ എസ്എച്ച്ഒ അനൂപ് സി നായർ, എസ്ഐ സന്തോഷ് കെ നായർ, എഎസ്ഐ സാജന, എസ് സി പി ഓ വിനീത്,ഷിനോജ്,സിപിഒമാരായ ശ്രീജിത്ത്,ജിഷ്ണു,ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisements

Hot Topics

Related Articles