ഫോട്ടോ: 30 വർഷത്തെ സേവനത്തിന് ശേഷം നേരേകടവ് ഗവൺമെൻ്റ് ഹരിജൻ വെൽഫെയർ സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിനിമോൾഎ.വർഗീസിന് പിടിഎയുുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രഅയപ്പു സമ്മേളനം സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: 30 വർഷത്തെ സേവനത്തിന് ശേഷം നേരേകടവ്ഗവൺമെൻ്റ് ഹരിജൻ വെൽഫെയർ സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിനിമോൾഎ.വർഗീസിന് യാത്രഅയപ്പു നൽകി. പിടിഎ പ്രസിഡൻ്റ് പി.ഡി.റെജി യുടെ അധ്യക്ഷതയിൽ നടന്ന യാത്രയപ്പ് സമ്മേളനം സംഗീത നാടക അക്കാദമി അവാർഡു ജേതാവ് പ്രദിപ് മാളവിക ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജൂ, സാബു പി.മണലോടി, അഞ്ജലിരാമചന്ദ്രൻ , അഡ്വ.പി.എസ്.നന്ദനൻ, രാധാകൃഷ്ണൻ, പ്രിൻസിഗോപകുമാർ , ഷെമിയാമോൾ , എൻ.എസ്.അനുജ, പി.ഡി.നീതു, ശിവ തീർത്ഥബിനോയ് എന്നിവർ പ്രസംഗിച്ചു.

