കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ

ഏറ്റുമാനൂർ : ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisements

പൈങ്ങോട് ശ്രീജിത്ത് ഗോവിന്ദൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മിഥുൻ അജിതൻ നമ്പൂതിരി, മേക്കാട് വാസുദേവൻ നമ്പൂതിരി
എന്നിവരാണ് സഹആചാര്യന്മാർ.
മൂന്നിന് വൈകിട്ട് ആറിന് മള്ളിയൂർ ദിവാകരൻ നമ്പൂതിരി
ഭദ്രദീപം തെളിയിക്കുകയും മാഹത്മ്യ പ്രഭാഷണം നടത്തുകയും ചെയ്യും . യജ്ഞശാലയിൽ എല്ലാദിവസവും രാവിലെ 6 .15ന്
വിഷ്ണു സഹസ്രനാമം, സമൂഹാർച്ചന , 8 .30 ന് പ്രഭാത ഭക്ഷണം , 9 മുതൽ ഭാഗവത പാരായണം പ്രഭാഷണം , ഉച്ചയ്ക്ക് 12 .30ന് ഉച്ചഭക്ഷണം , രണ്ടു മുതൽ 6. 30 വരെ ഭാഗവത പാരായണം പ്രഭാഷണം എന്നിവയുണ്ട് .
പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി രക്ഷാധികാരി പ്രേംകുമാർ കുമാരമംഗലം, കൺവീനർ ഗിരീഷ് മണ്ണാലിൽ, കോർഡിനേറ്റർ എൻ. ബിനു കുമാർ , ദിനേശ് കെ. നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു .

Hot Topics

Related Articles