അഡ്വ. എസ്. അബ്ദുൽ നാസറിന് ഹൈദരാബാദിൽ കോഹിനൂർ പുരസ്കാരം; കേരളത്തിന് അഭിമാനം

ഹൈദരാബാദ്: കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറിന് ദേശീയ തലത്തിൽ ആദരവ്.

Advertisements

ഹൈദരാബാദിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ‘കോഹിനൂർ അവാർഡ് നൈറ്റ്’ ചടങ്ങിൽ, ജ്വല്ലറി രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിശിഷ്ട പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി.
മിസ് വേൾഡ് നന്ദിനി ഗുപ്തയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു
ഹൈദരാബാദ് ജ്വല്ലറി ഇന്റർനാഷണൽ ഷോയോട് (HIJS 2026) അനുബന്ധിച്ച് നോവോട്ടൽ ഹോട്ടലിലാണ് ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, മിസ് വേൾഡ് 2023 നന്ദിനി ഗുപ്തയിൽ നിന്നുമാണ് അഡ്വ. എസ്. അബ്ദുൽ നാസർ പുരസ്കാരം സ്വീകരിച്ചത്. രാജ്യത്തെമ്പാടുമുള്ള ആഭരണ വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും നൽകി വരുന്ന മികവിനുള്ള അംഗീകാരമാണ് ഈ ‘ കോഹിനൂർ അവാർഡ്’. ചടങ്ങിൽ മറ്റ് വിശിഷ്ട അതിഥികളും ദേശീയ-സംസ്ഥാന തലങ്ങളിലുള്ള വ്യാപാരി നേതാക്കളും സന്നിഹിതരായിരുന്നു.
ഹൈദരാബാദ് ജ്വല്ലറി ഷോയ്ക്ക് പ്രൗഢ തുടക്കം
ഹൈദരാബാദ് എസ്.എസ്. കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന HIJS 2026 പ്രദർശനത്തിൽ കേരളത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കെജിഎസ്എംഎസ് സംസ്ഥാന സെക്രട്ടറി എൻ.ടി.കെ. ബാപ്പു, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡണ്ട് സലാം ഹൈറ, വിജയകൃഷ്ണാ വിജയൻ അക്ബർ മലപ്പുറം, എ.എൻ.കെ ഹംസ ഉൾപ്പെടെയുള്ള നേതാക്കളും വ്യാപാരികളും പ്രദർശനം സന്ദർശിച്ചു.
മേളയെക്കുറിച്ച്:
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ പങ്കെടുക്കുന്ന ഈ പ്രമുഖ ബി2ബി മേളയിൽ സ്വർണം, വജ്രം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളുമായി 400-ലധികം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ജ്വല്ലറി ഷോയ്ക്ക് വ്യാപാരി സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Hot Topics

Related Articles