കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00 വരെ  ചക്കാമ്പുഴ നിരപ്പ്, നെച്ചിപ്പുഴൂർ, നിരവുംമേൽ കുടിവെള്ളം, വെള്ളപ്പുര, വെള്ളക്കല്ല്, ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.  നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ ,പാരഗൺ എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട് 5 മണി  വരെ  വൈദ്യുതി മുടങ്ങും, വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ റാണി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന കൺസ്യൂമേഴ്സിന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടത്തുകവല ട്രാൻസ്ഫർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles