ഇലക്ഷൻ ദിനത്തിലെ അക്രമത്തിൽ പ്രതിഷേധം

മരങ്ങാട്ടുപിള്ളി : കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫിന്റെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ പാലായിൽ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലും കേരളത്തിൽ ഒട്ടാകെയും പരാജിതരായതിന്റെ ക്ഷീണം മറക്കാനാണ് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ അക്രമങ്ങൾ നടത്തുന്നതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ സമ്പൂജ്യരായ മാണി ഗ്രൂപ്പിന്റെ ആക്രമണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു.

Advertisements

വോട്ടെണ്ണൽ ദിനത്തിൽ പാലായിൽ നടന്ന അക്രമങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് പയസ്, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ജയ്ജിൻ കെ ജോജി എന്നിവരുടെ വാഹനങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ പാലാ പോലീസ് കേരള കോൺഗ്രസ് എം നേതാക്കളായ സണ്ണി തെക്കേടം, ബ്രൈറ്റ് വട്ടനിരപ്പിൽ ടോബിൻ കെ അലക്സ് ജിബിൻ മൂഴിക്കൽ, റിന്റോ തോപ്പിൽ ജോസിൻ ജോഷി എന്നിവരെ പ്രതികളാക്കി പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷേധ ധർണ്ണയ്ക്ക് എംസി കുര്യാക്കോസ്, വികെ സുരേന്ദ്രൻ, ആൻസമ്മ സാബു, അഗസ്റ്റിൻ കൈമളേട്ട്, സണ്ണി വടക്കേടം, സാബു തെങ്ങുംപള്ളി, ജോസ് ജോസഫ് പി, ബെന്നി കുറുങ്കണ്ണി, ആഷിൻ അനിൽ മേലേടം, ജിതിൻ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ റോബിൻ കരിപ്പാത്ത്, ഷീജ ബാബു, ജോസ്മോൻ ജേക്കബ്, മേരി ഹെലൻ, അനു സിബു, സണ്ണി മുളയൊലിക്കൽ, സിബു മാണി, ജോയ് ഇടത്തിനാൽ, ഷൈൻ കൈമളേട്ട്, രതീഷ് തോമസ്, ചാർലി മാത്യു, ജോജി പാറ്റാനി, ബിജു ഉപ്പാന്തടം തുടങ്ങിയവർ നേതൃത്വം നൽകി

Hot Topics

Related Articles