നീണ്ടൂർ: യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിൻ്റെ ജയാഘോഷത്തിനായി മാറ്റിവച്ച പണം കൊണ്ട് യൂത്ത്കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്കണവാടിക്ക് ഫാൻ വാങ്ങി നൽകി.
13-ാം വാർഡ് കൈപ്പുഴ 103-ാംനമ്പർ അങ്കണവാടിയിലേക്കാണ് ഫാൻ വാങ്ങിനൽകിയത്.
പ്രവാസിയും മുൻ യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സോജി തോട്ടുങ്കലാണ് സ്പോൺസർ .
യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അരുൺ പി ജോൺ പഞ്ചായത്ത് അംഗം മനുമോൾ, ജ്യോതിസ് തോമസ് അങ്കണവാടി വർക്കർ, ഹെൽപ്പർ തുടങ്ങിയവർ പങ്കെടുത്തു.
Advertisements

