വൈക്കം:തലയോലപറമ്പ് വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ സേവാസംഘം സിൽവർ ജൂബിലി ആഘോഷവും കുടുംബസംഗമവും നടത്തി.എം.എസ്. മനോഹരൻപ്രശാന്തിയുടെ ഭവനത്തിൽ നടന്ന സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും നിയുക്ത വൈക്കം എം എൽ എ കെ.ബിനിമോൻ ഉദ്ഘാടനംചെയ്തു. വൈക്കത്തിൻ്റെ വികസനത്തിനായി കൂട്ടായിപരിശ്രമിക്കാമെന്നും ജനങ്ങളും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും നിയുക്ത എം എൽ എ കെ.ബിനിമോൻ അഭിപ്രായപ്പെട്ടു.
ശ്രീധർമ ശാസ്ത സേവാ സംഘം പ്രസിഡൻ്റ് സി.വി. ജയകുമാർ അധ്യക്ഷത വഹിച്ചു.തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ അനിത സുഭാഷ്,അമ്പിളിമായാ ത്മജൻ,നിർമലമാർട്ടിൻ, എം.അനിൽകുമാർ, ശ്രീധർമശാസ്തസേവാ സംഘം സെക്രട്ടറി എം.ഡി.അശോകൻ, എസ്എൻഡിപി ശാഖ സെക്രട്ടറി എം.എസ്. സനൽകുമാർ, എൻ.ആർ.മനോജ്, എം.പി.സന്തോഷ്, കെ.പി.തങ്കച്ചൻ, ഇ.പി. ദിലീപ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.


