എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് 706-ാം നമ്പർ ശാഖ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

തലയോലപ്പറമ്പ് :
എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് 706-ാം നമ്പർ ശാഖ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ആഘോഷകമ്മറ്റി ചെയർമാൻ എൻ.സി. നടരാജൻ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തിൽ മുതിർന്ന അമ്മമാരെവനിത സംഘം യൂണിയൻ പ്രസിഡൻ്റ് ധന്യാപുരുഷോത്തമൻ ആദരിച്ചു.
ശാഖായോഗം പ്രസിഡൻ്റും തിരക്കഥാകൃത്തും ഗാനരചയിതാവുമായ അഡ്വ.വൈ.സുധാംശു മുഖ്യപ്രഭാഷണം നടത്തി.

Advertisements

ഉയർച്ചയിലേക്കൊരു ചുവട് എന്ന വിഷയത്തിൽ ഡോ.സതീഷ് എസ്.പോറ്റി പ്രഭാഷണം നടത്തി. പ്രസന്നബേബി, വി.ആർ.ശ്രീകല, കെ.കെ.പ്രസാദ് കൊറ്റാടി, സി.കെ.രാജൻ നിസരി, വി.എൻ.രമേശൻ വകുപ്പടവിൽ, കെ.ഡി.ബാബു കോതാവേലിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles