കൊല്ലം : ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണ് അപകടത്തിൽ ഒരാൾ മരിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിയ വൻമള സ്വദേശി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
Advertisements
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിൻഭാഗത്തായി പ്രവർത്തിച്ചുവന്ന സർവീസ് സ്റ്റേഷൻ കെട്ടിടവും തൊട്ടുചേർന്ന മതിലുമാണ് നിലം പൊത്തിയത്. ചൊവ്വാഴ്ച ഉച്ചമുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടായത്. കൂറ്റൻ കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീഴുകയായിരുന്നു.


