നടിയെ ആക്രമിച്ച കേസ്; കാവ്യയെ ചോദ്യം ചെയ്യുന്നത് വൈകും; കൂടുതൽ ചോദ്യം ചെയ്യലിലേയ്ക്ക് ക്രൈംബ്രാഞ്ച്; തെളിവുകൾ ശേഖരിച്ച് അറസ്റ്റിന് നീക്കം

തിരുവനന്തരപുരം: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വൈകുമെന്ന് സൂചന. ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപും ഭാര്യ സഹോദരൻ സുരാജും ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ് അന്വേഷണ സംഘം. ചെവ്വാഴ്ച്ച് ഹാജരാകാനാണ് നോട്ടീസിൽ പററഞ്ഞിരിക്കുന്നത്.രാവിലെ 11 മണിക്ക് അലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

Advertisements

ഏത് ദിവസവും ഹാജരാകാമെന്ന് കാണിച്ച് ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നൽകിയിരിരുന്നു. നേരത്തെ നിരവധി തവണ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടിൽ പതിച്ചു. എന്നിട്ടും ഇവർ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടർ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാവ്യയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ ക്രൈം ബ്രാഞ്ച് ശ്രമിച്ചിരുന്നു.എന്നാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലചന്ദ്രകുമാറിനെ ഉൾപ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുണ്ട്.

ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴി നാളെ അന്വേഷണ സംഘം രേഖപ്പെടുത്തും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനാണ് സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിട്ടുള്ളത്. നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. അഭിഭാഷകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്നും കോടതിരേഖകൾ ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞിരുന്നു.

ഇത് കൂടാതെ സാക്ഷികൾക്ക് മൊഴി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ട് എന്ന സുപ്രധാന വെളിപ്പെടുത്തലുമായി
സംവിധായകൻ ബാലചന്ദ്ര കുമാർ ചാനൽ ചർച്ചയിൽ രംഗത്തെത്തിയിരുന്നു.കേസിൽ മുമ്പ് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ഇരുപതോളം സാക്ഷികൾ മൊഴി മാറ്റി പറഞ്ഞിരുന്നു.

ഇതിൽ 15 പേരുടെ മൊഴി മാറ്റി മറ്റൊന്ന് പറയാൻ വേണ്ടി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിരുന്നു. പിന്നീട് ആ ഓഡിയോ കോപ്പി ചെയ്ത് മാറ്റിയ ശേഷമാണ് ഡിലീറ്റ് ആക്കിയതെന്നും വരും ദിവസങ്ങളിൽ അത് പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ പറയുന്നു. എന്തായാലും ഈ വെളിപ്പെടുത്തലുകളെ സംബന്ധിച്ചും ചോദ്യം ചെയ്യലിൽ വിവരങ്ങൾ തേടും. അങ്ങനെ സംഭവിച്ചാൽ കോപ്പി ചെയ്ത് മാറ്റിയ ആ ഓഡിയോ ക്ലിപ്പ് കേസിൽ നിർണായക വഴിത്തിരിവാകും. മാത്രമല്ല കേസിൽ ദിലീപിൻറെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Hot Topics

Related Articles