കോട്ടയം: അയൽവാസിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ആൻറി സോഷ്യലും കാപ്പ കേസിൽ മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമായ യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഖിൽ രാജു (28) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ആം തീയതി ഇയാൾ തന്റെ അയൽവാസിയായ സനിൽ കെ.എസ് എന്നയാളുടെ വീട്ടുമുറ്റത്ത് കുറ്റകരമായി അതിക്രമിച്ച് കയറി, കയ്യിൽ കരുതിയിരുന്ന താക്കോൽ ഉപയോഗിച്ച് സനിലിന്റെ തലയുടെ പുറകുവശത്തും കൺപുരിക ഭാഗത്തും കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എം രാജേഷ് കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം ഗാന്ധിനഗറിൽ അയൽവാസിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : കാപ്പ പ്രകാരം ശിക്ഷിച്ച പ്രതി പിടിയിൽ

Advertisements

