കോട്ടയം മെഡിക്കൽ കോളേജിൽ താൽക്കാലിക ഒഴിവ്

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഐ.ടി. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം: 30,000 രൂപ.

Advertisements

പ്രായ പരിധി: 21-41. യോഗ്യത-ബി.എസ്.സി ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ ഹാർഡ്‌വേർ അല്ലെങ്കിൽ തത്തുല്യം, സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ (ഹാർഡ്‌വേർ ആൻഡ്  നെറ്റ്‌വർക്കിംഗ്) കുറഞ്ഞത് പത്തു വർഷത്തെയും ഇ-ഹെൽത്തിൽ കുറഞ്ഞത് മൂന്നു വർഷത്തെയും പ്രവൃത്തപരിചയം. ടെക്നിക്കൽ സ്‌കിൽ- ഒപ്റ്റിക്കൽ ഫൈബർ സപ്ളൈസിംഗ്, സർവ്വർ മാനേജ്‌മെന്റ് (വിൻഡോസ്/ലിനക്സ്), നെറ്റ് വർക്ക് റൂട്ടിംഗ്/സ്വിച്ചിംഗ്. ഉദ്യോഗാർഥികൾ ജൂൺ അഞ്ചിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

Hot Topics

Related Articles