തിരുവനന്തപുരത്ത് ഇ ഡി വാഹനം അടിച്ച് തകർത്ത സംഭവം : എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് അടക്കം പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്‍റെ വാടക വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിക്കുന്നതിനിടെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് പൊലീസ് കസ്റ്റഡിയില്‍. കൂടാതെ സിപിഎം പ്രവർത്തകരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബേക്കറി ജങ്ഷൻ പരിസരത്ത് സംഘർഷ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രവർത്തകർ കസ്റ്റഡിയിലും പ്രതിഷേധം തുടരുകയാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന്‍റെ ചില്ലുപൊട്ടി സിപിഎം പ്രവർത്തകന്‍റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കണ്ണിനു പരിക്കെറ്റ ഒരു ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ടാണെന്ന് ഇ ഡി വാഹനത്തിന്റെ ഡ്രൈവർ പ്രതികരിച്ചു. സംഭവ സമയത്ത് പൊലീസ് സുരക്ഷ ഇല്ലായിരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായത്.

Advertisements

ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസില്‍ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നല്‍ പരിശോധന. ഒരു ദിവസം വൈകിയാല്‍ പ്രതികള്‍ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദേശം 8 മണിക്കൂറുകള്‍ക്ക് ശേഷം നിലവില്‍ ഇഡി പരിശോധന പൂർത്തിയായിട്ടുണ്ട്. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വൻ സംഘർഷമാണ് ഉണ്ടായത്. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.

Hot Topics

Related Articles