ക്രമസമാധാനം തകർക്കാൻ കൂട്ടുനിൽക്കുന്ന പാലാ ഡിവൈഎസ്പി സിപിഎമ്മിന്റെ മൂട് താങ്ങി; ഷോൺ ജോർജിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാർ എത്തിയത് പോലീസിന്റെ ഒത്താശയോടെ: തോമസ് ആർ വി ജോസ്

പാലാ : പിണറായി വിജയൻറെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടന്നതിൽ പ്രതിഷേധിച്ച് പാലായിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കാർക്കും പാലായിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് ആർ വി ജോസ്. പാലായിലെ പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ ഇപ്പോഴും സിപിഎമ്മിന്റെ മൂട് താങ്ങികളാണ് എന്നും ഇതിൽ പ്രധാനപ്പെട്ട മൂടുതാങ്ങി പാലാ ഡിവൈഎസ്പി സദനാണെന്നും തോമസ് ആർ വി ആരോപിച്ചു. ജനഹിതം നിറവേറ്റിയ ഭരണമാറ്റം ഉണ്ടായതിനുശേഷം സിപിഎമ്മിന് വിടുവേല ചെയ്യുവാൻ ആഗ്രഹിക്കുന്ന പോലീസുകാർ അവധിയെടുത്ത് വീട്ടിലിരിക്കുന്നത് ആയിരിക്കും നല്ലതെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി.

Advertisements

സിപിഎമ്മിന്റെയും മാണി കോൺഗ്രസിന്റെയും തെമ്മാടിത്തരത്തിന് കഴിഞ്ഞ 10 വർഷക്കാലവും കുടപിടിച്ച സമീപനം ഇനി ഒരു ദിവസം കൂടി ആവർത്തിച്ചാൽ ഭരണപക്ഷം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തേണ്ട സ്ഥിതി ഉണ്ടാകുമെന്നും അങ്ങനെ സംഭവിച്ചാൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കും എന്ന് ഓർമ്മപ്പെടുത്തലും തോമസ് ആർവി പോലീസിന് നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാലിച്ചൻ ജോർജിന്റെ ഭരണം പാലാ പോലീസ് സ്റ്റേഷനിൽ തുടരാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐകാരൻറെ ഷോ ഓഫിന് കൂട്ടുനിൽക്കാൻ അല്ല പോലീസ് ഉദ്യോഗസ്ഥർക്ക് പൊതു ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ അടിയന്തരമായി പാലായിലെ യുഡിഎഫ് നേതൃത്വം ഇടപെടണമെന്നും ഡിവൈഎസ്പിയുടെ രാഷ്ട്രീയ പക്ഷപാതിത്വത്തിനെതിരെ കമ്മിറ്റി ചേർന്ന് പ്രമേയം പാസാക്കി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles