ഫോട്ടോ:ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി തലയോലപറമ്പിൽ ആരംഭിച്ചജില്ലയിലെ രണ്ടാമത്തെ ആർച്ചറി അക്കാദമി തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് ജോസ് വേലിക്കകം അമ്പെയ്ത് ഉദ്ഘാടനം ചെയ്യുന്നു
തലയോലപറമ്പ് : ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ ആർച്ചറി അക്കാദമിക്ക് തുടക്കമായി. തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ജിഎച്ച് എസ് എസിൽ ആരംഭിച്ച ആർച്ചറി അക്കാദമിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് ജോസ് വേലിക്കകം നിർവഹിച്ചു. ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻറ് എം.എം.കിഷോർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മിനിബെന്നി മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സി.മായാദേവി, പ്രിൻസിപ്പൽ എസ്.ശ്രീലത, പരിശീലകരായ സീതാകോമളം, അജിത്കുമാരൻ എന്നിവർ പ്രസംഗിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന ദേശീയ ആർച്ചറി മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി തൽപരരായ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അക്കാദമിയിൽ ഐസിഎസ്ഇ, സിബിഎസ്ഇ,സ്റ്റേറ്റ് എന്നീ സിലബസുകളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾക്ക് സ്കൂൾ ഗെയിംസ് മത്സരങ്ങളിലും, മുതിർന്നവർക്ക് കേരളോത്സവം, മാസ്റ്റേഴ്സ് ഗെയിംസ് എന്നീ മത്സരങ്ങളിലും, ഭിന്നശേഷിക്കാർക്ക് പാരാ ആർച്ചറി മത്സരങ്ങളിലും പങ്കെടുക്കാൻ പ്രത്യേക പരിശീലനം നൽകും. എല്ലാ ദിവസവും രാവിലെ 6.30 മുതൽ എട്ട് വരെയും വൈകുന്നേരം 4.30 മുതൽ ആറു വരെയുമാണ് പരിശീലനം. തുടക്കത്തിൽ പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങൾ സൗജന്യമായി അസോസിയേഷൻ നൽകും. നിരവധി കായികയനങ്ങളിൽ ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കുകയുംആർച്ചറിയിൽ സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ വാർത്തെടുക്കയും ചെയ്ത എം. എം. കിഷോറിൻ്റെ നേതൃത്വത്തിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫോമനും കൂടുതൽ വിവരങ്ങൾക്കും 9 8 0 9 9 2 1 0 6 5 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്.
സംസ്ഥാന പ്രസിഡൻറ് എം.എം.
കിഷോർ അറിയിച്ചു


