വൈക്കം:വൈക്കം നഗരസഭ 12ാംവാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി. വൈക്കം കിഴക്കേനട ജനനി റസിഡൻസ് അസോസിയേഷൻ ഹാളിൽ മുൻ നഗരസഭ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ രേണുകരതീഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം നഗരസഭ ചെയർമാൻ അബ്ദുൾ സലാംറാവുത്തർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ് എസ് എൽ എസി പ്ലസ് ടു പരീക്ഷകളിൽ വിജയികളായവരെ ഉപഹാരം നൽകി അനുമോദിച്ചു.നഗരസഭ കൗൺസിലർ ഡി. രഞ്ജിത്ത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. വൈക്കം എസ് ഐ മാരായ ജയേഷ്ചന്ദ്രൻ , അഭയ്ചന്ദ് എന്നിവർ മെറിറ്റ് അവാർഡ് വിതരണവും നഗരസഭ കൗൺസിലർ എസ്.ഹരിദാസൻനായർ പഠനോപകരണ വിതരണവും നടത്തി. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ശ്രീനിവാസൻ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജനനി റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി രാജേഷ് കുമാർ,ബാലചന്ദ്രൻ , സി ഡി എസ് മെമ്പർ റസീന തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം നഗരസഭ 12 ആം വാർഡിൽ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി

Previous article
Next article

