കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  കുറിച്ചി സെക്ഷനിൽ രാവിലെ 9am മുതൽ 5pm വരെ ചാമക്കുളം, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് നെയ്യാട്ടുശ്ശേരി, മക്കനപ്പാലം, ചലോലി ഒട്ടക്കൽ, ഇളമ്പള്ളി, തഴക്കൽ പുല്ലാനിതകിടി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, താന്നിമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിക്കുന്ന്, മലമേൽക്കാവ്,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട്   5:00 വരെ  വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles