പിൻവാതിൽ നിയമനക്കാരെ പിരിച്ചു വിടണം: യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി

കോട്ടയം: വിവിധ വകുപ്പുകളിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പിൻവാതിൽ വഴി നിയമനം നേടിയവരെ പിരിച്ചു വിടണമെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഡിസിസി ഓഫീസിൽ യൂ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ കൂടിയായോഗമാണ് ആവശ്യമുന്നയിച്ചത്. കേരളാ വാട്ടർ അതോറിറ്റി, മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി, വിവിധ ക്ഷേമനിധി ബോർഡ്‌കൾ എന്നിവയിൽ,പിൻവാതിൽ നിയമനം നടത്തിയിട്ടുള്ളവരെ അടിയന്തരമായി പിരിച്ചു വിടണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ഡിസിസി ഭാരവാഹികളായ എസ് രാജീവ്‌, യൂജിൻ തോമസ്, യൂ ഡി എഫ് സെക്രട്ടറി ജോയ് ചെട്ടിശേരി, ബ്ലോക്ക്‌ പ്രസിഡന്റ് മാരായ സിബിജോൺ, ജയചന്ദ്രൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സാബുമാത്യു,, ബാബുക്കുട്ടി ഈപ്പൻ, മുനിസിപ്പൽ കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, എംബി.അമീൻഷാ, എബിസൺ കെ എബ്രഹാം. എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles