കങ്ങഴ : പ്രകൃതി സംരക്ഷണ സന്ദേശം വിളിച്ചോതുന്ന പരിസ്ഥിതി ദിനാഘോഷവുമായി മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ്. കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗം എത്സമ്മ കെ. ജോൺ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യുവിന് വൃക്ഷതൈ നൽകികൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു പരിസ്ഥിതിദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാലയ വളപ്പിൽ കൂടുതൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിൽ പരസ്പരം വൃക്ഷ തൈകൾ സഹപാഠികൾക്ക് കൈമാറികൊണ്ട് ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട മാതൃക സൃഷ്ടിച്ചു.
Advertisements


