കോട്ടയം നാട്ടകം സിമൻ്റ് കവല കല്ലുങ്കൽ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി : മൃതദേഹം കോട്ടയം മൂലവട്ടം മാടമ്പുകാട്ടിൽ നിന്ന് കാണാതായ ഗൃഹനാഥൻ്റെ എന്ന് സൂചന

കോട്ടയം : കോട്ടയം നാട്ടകം സിമൻ്റ് കവല കൊടൂരാറ്റിൽ കല്ലുങ്കൽ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആറ്റിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ മൂലവട്ടം മാടമ്പുക്കാട് വീട്ടിൽ എം കെ മണി (60) യുടെ മൃതദേഹം ആണെന്ന് സംശയിക്കുന്നു. കൊടൂരാറ്റിൽ കല്ലുങ്കൽ കടവിൽ അജ്ഞാത മൃതദേഹം ഒഴുകി വരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം ചിങ്ങവനം പോലീസിലും അഗ്‌നി രക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്‌നി രക്ഷാ സേനാ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Advertisements

Hot Topics

Related Articles