ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച് : കെ. എസ് ടി. എ

കോട്ടയം : രാഷ്ട്രീയ പ്രേരിതമായി കെ.എസ് .ടി . എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ്, വയനാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി വിൽസൺ തോമസ് എന്നിവരെ കാസർകോഡ് ജില്ലയിലേക്ക് മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് നിയമവിരുദ്ധ സ്ഥലംമാറ്റ ഉത്തരവ് കത്തിച്ച് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

Advertisements

ഡി ഡി ള ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ 100 കണക്കിന് അധ്യാപകർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ യോഗം കെ. എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് സഖാവ് എ. കെ. ബീന ഉത്ഘാടനം ചെയ്തു. കെ. വി അനീഷ് ലാൽ , കെ ജെ പ്രസാദ്, വി കെ ഷിബു, ടി രാജേഷ് ജാസ്മിൻ പി .എ , ബിറ്റു പി ജേക്കബ്, പ്രവീൺ പി.ആർ, കെ പ്രകാശൻ, റീമാ വി കുരുവിള , അനീഷ് ഐസക്ക്, കെ രാജകുമാർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles