മഴക്കാല പൂർവ ശുചീകരണത്തിന് പണം അനുവദിക്കാൻ കാലതാമസം നേരിടും ; സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിച്ച് ശുചീകരണ പ്രവർത്തനം നടത്തി പഞ്ചായത്തംഗം

തിരുവഞ്ചൂർ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന് ആരോഗ്യ വിഭാഗത്തിൽ നിന്നും ഫണ്ട് അനുവദിക്കാൻ കാലതാമസമുണ്ടാകുന്നത് കണക്കിലെടുത്ത് സ്വന്തം കയ്യിൽ നിന്നും പണംം നൽകി ശുചീകരണ പ്രവർത്തനം നടത്തി പഞ്ചായത്തംഗം. അയർക്കുന്നം ഗ്രാമപഞ്ചായത്ത് 15 ആം വാർഡ് അംഗമായ മഞ്ജു സുരേഷാണ് വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയത്. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾക്കായി 20000 രൂപയാണ് മഞ്ജു സുരേഷ് നടത്തിയത്. വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങുമെന്ന സാഹചര്യത്തിലാണ് ഇവർ കയ്യിൽ നിന്നും ഫണ്ട് മുടക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

Advertisements

Hot Topics

Related Articles