കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണൻ (കേരളാ നിയമസഭ സ്പീക്കർ,), ബഹു.മോൻസ് ജോസഫ് (ജലവിഭവ വകുപ്പ് മന്ത്രി ), നാട്ടകം സുരേഷ് എം.എൽ.എ, എന്നിവർക്ക് കോട്ടയം പൗരാവലി സ്വീകരണം നൽകുന്നു.ഇന്ന് ജൂൺ 13 ശനിയാഴ്ച വൈകിട്ട് അഞ്ചിന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിലാണ് പരിപാടി നടക്കുന്നത്. മുൻ ഡിസിസി പ്രസിഡൻ്റ് കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിക്കും. മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, നഗരസഭ അധ്യക്ഷൻ എം പി സന്തോഷ് കുമാർ, ഡോ :തോമസ് മാർ തിമോത്തിയോസ് മെത്രാ പോലീത്ത, ബിഷപ് മലയിൽ സാബു കോശി തിരുമേനി, കുരിയാക്കോസ് മാർ സേവറിയോസ് വലിയ മെത്രപൊലീത്ത , തോമസ് മാർ തിമിത്തിയോസ് എപ്പിസ്കോപ്പ, ജയസൂര്യൻ ഭട്ടതിരിപ്പാട്, സൂര്യ കാലടിമന,സ്വാമി ശിവ നാരായണ തീർത്ത വൈദികചര്യ ശിവഗിരി മഠം, മെഹമൂൺ ഹുദവി വണ്ടൂർ, തിരുന്നക്കരപുത്തൻപള്ളി ഇമാം, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി രാധാകൃഷ്ണന, എസ്.എൻഡിപി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡൻ്റ് എം മധു, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻ്റ് കെ കെ സുരേഷ് ,ഐയുഎംഎൽ ജില്ലാ പ്രസിഡൻ്റ് അസീസ് ബെഡായി, സിപിഐ സംസ്ഥാന കൌൺസിൽ അംഗം വിബി ബിനു, സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.എൻ സത്യനേശൻ, സിഎംപി നേതാവ് ടി.സി അരുൺ സിനിമാ താരം പ്രേം പ്രകാശ്, സംവിധായകൻ ജോഷി മാത്യു,എന്നിവർ പങ്കെടുക്കും.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികൾക്ക് സ്വീകരണം ; കോട്ടയം പൌരാവലിയുടെ സ്വീകരണം ജൂൺ 13 ശനിയാഴ്ച


