കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ജില്ലാതല ഉദ്ഘാടനം കോട്ടയത്ത്: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും: നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികൾ

കോട്ടയം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ജൂൺ 15 തിങ്കള്‍) കോട്ടയത്ത് നടക്കും. രാവിലെ ഒന്‍പതിന് കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Advertisements

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടനുബന്ധിച്ച് ജില്ലയിലെ മറ്റ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും. കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. തുടര്‍ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍റിനു സമീപം മന്ത്രി ബസ് ഫ്ളാഗ് ഓഫ് ചെയ്യും.

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതിന് നാട്ടകം സുരേഷ് എം.എല്‍.എയും
പുതുപ്പള്ളിയില്‍ രാവിലെ ഒൻപതിന് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ്. പ്രഫ. റോണി കെ. ബേബി എംഎല്‍എ ബസ് ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എയും പൂഞ്ഞാർ മണ്ഡലത്തിലെ ഉദ്ഘാടനം 8.30ന് എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ. എ നിര്‍വഹിക്കും.

വൈക്കം നിയമസഭാ മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കെ.ബിനിമോന്‍ എം.എല്‍.എ നിര്‍വഹിക്കും.

Hot Topics

Related Articles