സൗജന്യ യാത്ര എല്ലാ കെഎസ്ആർടിസി ബസുകളിലും നൽകണം:മഹിളാമോർച്ച 

കോട്ടയം: തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകും എന്ന് പറഞ്ഞു  വോട്ട് നേടി അധികാരത്തിൽ വന്ന വിഡി സതീശൻ സർക്കാർ വാക് പാലിക്കണം എന്ന് മഹിളാമാർച്ച സംസ്ഥാന സെക്രട്ടറി മഞ്ജു സുരേഷ് ആവശ്യപ്പെട്ടു.

Advertisements

മഹിളാ മോർച്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ   കോട്ടയം കെഎസ്ആർടിസി സ്റ്റാൻറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയരുന്നു അവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് നേടുന്നതിനായി നടപ്പാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ ആണ് യുഡിഎഫ് നൽകിയത്.  ഇന്ദിര ഗ്യാരന്റിയുടെ ഭാഗമായി എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര നൽകും എന്ന് ആയിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം .എന്നാൽ ഓർഡിനറി ബസുകളിൽ മാത്രമായി നിജപ്പെടുത്തിയത് കേരളത്തിലെ സ്ത്രീകളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

കർണാടകത്തിലും,ഹിമാചൽ പ്രദേശിലും ഇതേ രീതിയിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിൽ വരുകയും തുടർന്നു ജനങ്ങളെ വഞ്ചിയ്ക്കുകയും ചെയ്ത കോൺഗ്രസ് രീതിയാണ് കേരളത്തിലും വിഡി സതീശൻ സർക്കാർ നടപ്പാക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

ബംഗാളിൽ ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ എല്ലാ ബസുകളും സൗജന്യ യാത്ര, അധികാരത്തിൽ വന്ന് അടിയന്തരമായി ബംഗാൾ സർക്കാർ നടപ്പാക്കിയത് വിഡി സതീശൻ മാതൃകയാക്കണം എന്നും അവർ അഭിപ്രായപ്പെട്ടു.

എല്ല ksrtc ബസുകളും സൗജന്യ യാത്ര സ്ത്രീകൾക്കു അനുവദിക്കണം . അതുവരെ ശക്തമായ പ്രതിഷേധം ,ഈ വിഷയത്തിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടത്തുമെന്നും മഞ്ജു സുരേഷ് പറഞ്ഞു.

മഹിളാമോർച്ച കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷ ഉഷ സുരേഷ് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ ,

മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വീണ വേണുഗോപാൽ,ബിജെപി ജില്ലാ സെക്രട്ടറി സിന്ധു അജിത്ത്,കടുത്തുരുത്തി മണ്ഡലം അദ്ധ്യക്ഷ ഉഷ മുരളി,പനച്ചിക്കാട് മണ്ഡലം അദ്ധ്യക്ഷ വിജയലക്ഷ്മി,വൈകം മണ്ഡലം അദ്ധ്യക്ഷ സുലേഖ തുടങ്ങിയവർ നേതൃത്വം നൽകി.

ബിജെപി വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്,ജില്ലാ ഉപാദ്യക്ഷൻ അരുൺ മൂലേടം,കോട്ടയം മണ്ഡലം അധ്യക്ഷൻ വി പി മുകേഷ്,പനച്ചികാട് മണ്ഡലം അദ്ധ്യക്ഷൻ ഉണ്ണി വടവത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles