ഓപ്പറേഷൻ തൂഫാന്റെ കൊടുങ്കാറ്റ് സെന്റ് മേരീസിലും ആഞ്ഞുവീശി: ലഹരിക്കെതിരെ ബോധവൽക്കരണവുമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ “ഓപ്പറേഷൻ തൂഫാൻ” പരിപാടി

അതിരമ്പുഴ : ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ “ഓപ്പറേഷൻ തൂഫാൻ” പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കുമാർ, എസ്.ഐ. ബിനു, സി.പി.ഒ. സേവിയർ എന്നിവർ ക്ലാസുകൾ നയിച്ചു.
ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ, യുവതലമുറ നേരിടുന്ന അപകടസാധ്യതകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പങ്ക് എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായി സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരിക്കെതിരായ പോരാട്ടത്തിൽ ജാഗ്രത പാലിക്കണമെന്നും സമൂഹത്തിൽ ബോധവത്കരണം ശക്തമാക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
സ്കൂളിലെ എസ്.പി.സി., ഗൈഡിങ്, റെഡ് ക്രോസ് അംഗങ്ങളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ എത്തിക്കുന്നതിന് ഇത്തരം ബോധവത്കരണ ക്ലാസുകൾ ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സിനി ജോസഫ് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles