കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 15 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 15 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.  പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിയാകുന്നു,കാഞ്ഞിരമാറ്റം ടവർ, കാഞ്ഞിരമാറ്റം ടൌൺ,കാഞ്ഞിരമറ്റം ടവർ, കിടക്കുഴി, മൂഴിപ്ലാവ്, സത്യനാഥ്‌ ടെംപിൾ, തോക്കാട് അനിക്കാട് ചർച്ച്, പുത്തൻപുരകവല എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.  കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ ഇടയ്ക്കാട്ടുകുന്ന്, പാനാപ്പളളി,  താവളത്തിൽ പടി, ചേന്നാമററം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. 

Advertisements

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കുണുക്കും പാറ, അടികൊള്ളി,കറുത്തേടം എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഏലംകുന്ന്, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. ചെങ്ങളം സബ്‌സ്റ്റേഷൻ മൈന്റെനൻസ് വർക്കിന്റെ ഭാഗമായി അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലെ എല്ലാ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  എബിസി വർക്ക് നടക്കുന്നതിനാൽ  ബോട്ട് ജെട്ടി , കണിയാപറമ്പ്, കുന്നുംപുറം ട്രാൻസ്‌ഫോർമർ പരിധിയിൽ     രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻകുളങ്ങര, കാരോത്തുകടവ്, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫർമറുകളിൽരാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളിശ്ശേരി ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ എ ബി സി വർക്ക് നടക്കുന്നതിനാൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. 

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ പാപ്പാഞ്ചിറ 2(ചേലാറ ) ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും  ഇടനാട്ടുപടി ടെമ്പിൾ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.  വാകത്താനം സെക്ഷൻ പരിധിയിൽ . മാളിക കടവ് നമ്പർ.1 , നമ്പർ 11 ,  രേവതി പടി, കോളാകുളം  എന്നി ട്രാൻസ്ഫോർമറുകളുടെ  പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.  പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പറുതലമറ്റം , പറുതലമറ്റം  കുരിശുപള്ളി , ജനത , coods ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles