കോട്ടയത്ത് എബോളയെന്ന് സംശയം? മെഡിക്കൽ കോളേജിൽ 52 വയസ്സുകാരി നിരീക്ഷണത്തിൽ 

കോട്ടയം മെഡിക്കൽ കോളേജിൽ 52 വയസുകാരി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലേക്ക് എത്തിയ പാലാ സ്വദേശിനിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പനിയെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗിയുടെ സ്രവങ്ങൾ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം രോഗിക്ക് എബോളയുടെ ലക്ഷണങ്ങൾ ഇല്ലെന്നും സ്വാഭാവിക നിരീക്ഷണം മാത്രമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Advertisements

Hot Topics

Related Articles