അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടുത്തി ; ‘മോളിവുഡ് ടൈംസ്’ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ പോലീസ് കേസ് 

സിനിമയിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയെന്ന പരാതിയിൽ ‘മോളിവുഡ് ടൈംസ്’ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) അനുമതിപത്രം ലഭിച്ച ശേഷം സിനിമയിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് കേസ്. CBFC നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ച് റീജിയണൽ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Advertisements

സിനിമയിലെ ചില രംഗങ്ങളിൽ ഭേദഗതി വരുത്തി അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടുത്തിയെന്ന് FIR ൽ പറയുന്നു. സിനിമാറ്റോഗ്രാഫ് നിയമപ്രകാരമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ, ഒരുലക്ഷം രൂപ വരെ പിഴയുമോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. 

Hot Topics

Related Articles