സംസ്ഥാനത്ത് കുരങ്ങു പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മാസ്തഷ്ക രോഗവും തിരുവനന്തപുരത് റിപ്പോർട്ട് ചെയ്തു. അതിനൊപ്പം 19 പേർക്ക് കൂടെ ഷിഗെല്ല സ്ഥിരീകരിച്ചു.
അതേസമയം, എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ഒരുശതമാനംപോലും റിസ്ക് എടുക്കരുത് എന്നതുകൊണ്ടാണ് നിരീക്ഷണത്തിൽ ആക്കിയതെന്നും മന്ത്രി പറഞ്ഞു. പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
52 വയസുകാരിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നത് . സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലേക്ക് എത്തിയ പാലാ സ്വദേശിനിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പനിയെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗിയുടെ സ്രവങ്ങൾ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം രോഗിക്ക് എബോളയുടെ ലക്ഷണങ്ങൾ ഇല്ലെന്നും സ്വാഭാവിക നിരീക്ഷണം മാത്രമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


