ചങ്ങനാശ്ശേരി: വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്ന വേളയിൽ ഇടക്ക് ഇടക്ക് ഉണ്ടാകുന്ന കറൻ്റ് കട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി കെഎസ്ഇബി ഓഫീസിനുള്ളിൽ പ്രതീകാത്മക ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വേൾഡ് കപ്പ് ഫുട്ബോൾ വേളയിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന കറണ്ട് കട്ട് കേരളത്തിലെ കായികപ്രേമികളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം അനീഷാ കണ്ണൻ പറഞ്ഞു. ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ, പ്രസിഡൻ്റ് അഡ്വ: അശ്വിൻ അനിൽ, ബ്ലോക്ക് ജോയിൻ സെക്രട്ടറി കണ്ണൻ രാജ്, ബ്ലോക്ക് എക്സിക്യൂട്ടീവ് ആനന്ദു സുരേന്ദ്രൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Advertisements






