ചാന്നാനിക്കാട്, മഹാത്മജി മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാദിനാചരണവുംപി.എൻ. പണിക്കർ അനുസ്മരണവും നടത്തി

കോട്ടയം:
ചാന്നാനിക്കാട്, മഹാത്മജി മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ചാന്നാനിക്കാട് ഗവ: എൽ പി സ്‌കൂളിൽ വായനാദിനാചരണവും പി ..എൻ പണിക്കർ അനുസ്മരണവും നടത്തി . പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി അനിൽ അദ്ധ്യക്ഷത വഹിച്ചു എഴുത്തുകാരൻ ഡോ . രാജേഷ് . കെ പുതുമന സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ സാക്ഷരതാ സമിതി മുൻ പ്രോജക്ട് ഓഫീസർ കുറിച്ചി സദൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി .
മേഖലാ ലൈബ്രറി നേതൃസമിതി കൺവീനർ കെ എസ് സജീവ് ഡയറ്റ് ഫാക്കൽറ്റി കെ. എസ് . ശ്രീജ , ഗ്രാമ പഞ്ചായത്ത് അംഗം ദിവ്യാ മധു , ഹെഡ്‌മിസ്ട്രസ് സില്ലാ കുര്യൻ കെ. എം. ഭൂവനേശ്വരി അമ്മ എന്നിവർ പ്രസംഗിച്ചു . വിദ്യാർത്ഥികൾ വിവിധ സാഹിത്യ കൃതികളുടെ ആസ്വാദനം അവതരിപ്പിച്ചു.

Advertisements

Hot Topics

Related Articles