ഫോട്ടോ :ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു, രാജീവ് നെല്ലിക്കുന്നേൽ, എം ടി കുര്യൻ, മുൻമന്ത്രി കെ കൃഷ്ണൻകുട്ടി, കെ എസ് രമേശ് ബാബു, ഡോ. തോമസ് സി കാപ്പൻ എന്നിവർ സമീപം
കോട്ടയം: കേരള ജനത ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്തത് യുഡിഎഫിനെ ആണെങ്കിലും ഭരണം നടത്തുന്നത് സംഘപരിവാർ ആണെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് ആരോപിച്ചു. ഗവർണർ ഭരണഘടന അതീത അധികാരമായി മാറി സംസ്ഥാന ഭരണത്തിലെ വകുപ്പ് തലവന്മാരെ വിളിച്ചുകൂട്ടി നിർദ്ദേശങ്ങൾ കൊടുത്തിട്ടും മുഖ്യമന്ത്രിയോ, മന്ത്രിസഭ അംഗങ്ങളോ പ്രതികരിക്കാത്തതിന്റെ പിന്നിൽ തിരഞ്ഞെടുപ്പ് ഡീൽ ആണെന്ന് കേരള ജനതയ്ക്ക് വ്യക്തമായന്നും അദ്ദേഹം പറഞ്ഞു, ജനതാദൾ കോട്ടയം ജില്ല പ്രവർത്തക സമ്മേളനം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, ബിജെപി ഡീലിന്റെ ഉത്തമ ഉദാഹരണമാണ് പി എം ശ്രീ കരാറിൽ യുഡിഎഫ് അനുകൂലമായി നിലപാടെടുത്തതെന്ന് മുൻമന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു, മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം, ജില്ലാ പ്രസിഡണ്ട് എംടി കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, ഭാരവാഹികളായ കെ എസ് രമേശ് ബാബു, ഡോ. തോമസ് സി കാപ്പൻ, സജീവ് കറുകയിൽ, സജി ആലുംമൂട്ടിൽ, കെ കെ രാജു, രമേശ് കിടാച്ചിറയിൽ, രാജേഷ് എ.സി, അനിൽ അയർക്കുന്നം, അജി അര യശ്ശേരിൽ, അനില പി ടി, എൻ സി ചാക്കോ, തോമസ് സെബാസ്റ്റ്യൻ, കെ സി മുരളി, ജെയിംസ് മറ്റൊകരോട്ട്, ലക്ഷ്മി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


