കോട്ടയം കഞ്ഞിക്കുഴിയിലെയും ശീമാട്ടി റൌണ്ടാനയിലെയും അണ്ടർപാസേജ്; പഠനം നടത്താൻ KIIFCON ൻ്റെ സംഘം ഇന്ന് ജൂൺ 20 ശനിയാഴ്ച കോട്ടയത്ത്

കോട്ടയം : കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളുടെ ഭാഗമായി ശീമാട്ടി റൌണ്ടാനയിലെയും കഞ്ഞിക്കുഴി ജംഗ്ഷമിലെയും ബദൽ മാർഗങ്ങളെപ്പറ്റി പഠിച്ച് നിർദേശം സമർപ്പിക്കാൻ സൌത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രീസിൻ്റെ നിർദേശത്തെ തുടർന്ന് KIIFCON സംഘം ഇന്ന് കോട്ടയത്ത്. കേരള നിയമസഭാ സ്പീക്കറും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് സൌത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രീസ് കോട്ടയത്തിൻ്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിർദേശങ്ങൾ അവിഷ്കരിച്ച പദ്ധതി സമർപ്പിച്ചിരുന്നു. ഈ പദ്ധതിയിൽ പ്രാഥമിക പഠനം നടത്താൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സൌത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രീസിൻ്റെ ഭാരവാഹികൾക്ക് നൽകിയ നിർദേശത്തിൻ്റെ തുടർ നടപടികളുടെ ഭാഗമായാണ് KIIFB-യുടെ അനുബന്ധ സ്ഥാപനമായ KIIFCON ൻ്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പരിശോധന നടത്തുന്നത്. ശീമാട്ടി റൗണ്ടാന ജംഗ്ഷനിലും കഞ്ഞിക്കുഴി ജംഗ്ഷനിലും നിർദേശിക്കപ്പെട്ട അണ്ടർപാസുകളുടെ പ്രീ-ഫീസിബിലിറ്റി പഠനം നടത്തുന്നതിനായാണ് സംഘം ഇന്ന് രാവിലെ 9:30-ന് എത്തിച്ചേരുന്നതെന്ന് സിക്കി ഭാരവാഹികൾ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ തുടർച്ചകൾ നടത്തും.

Advertisements

Hot Topics

Related Articles