കോട്ടയം : കോട്ടയത്തുകാർക്ക് സ്വപ്നം കാണാൻ മാത്രം വിഭാവനം ചെയ്യുന്ന ബജറ്റ് ആണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജില്ലാ ജി. ലിജിൻ ലാൽ ആരോപിച്ചു.
കോട്ടയം നഗരത്തിന്റെ വികസനത്തിനും പുരോഗതിക്കും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതികളും ബജറ്റിൽ ഇല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാര്യമായ പദ്ധതികൾ ഇല്ല . പ്രഖ്യാപിച്ച പദ്ധതികൾക്കാകട്ടെ പണവും വകയിരുത്തിയിട്ടില്ല.
അപകടാവസ്ഥയിലേക്ക് നീങ്ങുന്ന നെഹ്റു സ്റ്റേഡിയം നവീകരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ തുക വകയിരുത്തിയിട്ടില്ല. പ്രായോഗിക തലത്തിൽ നടപടികൾ ഒന്നുമില്ലാത്ത പ്രഖ്യാപന ബജറ്റ് ആണിത്. റോഡുകളുടെ നവീകരണവും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അത്രമാത്രം.
നഗര കവാടമായ കഞ്ഞിക്കുഴിയിൽ ഫ്ലൈ ഓവർ വീണ്ടും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ആവർത്തിക്കുന്ന പല്ലവി ആണിത്. ചിങ്ങവനം സ്പോർട്സ് കോംപ്ലക്സ് പുനർ നിർമ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്.


