ഫോട്ടോ: ചെമ്മാട് ഹൈലൈറ്റ് കൺട്രിസൈഡ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു. ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർമാരായ നഷീദ സുലൈമാൻ, നിമ സുലൈമാൻ, നേഖ സുലൈമാൻ, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സിഇഒ മുഹമ്മദ് ഷഫീഖ്, ഹൈലൈറ്റ് മാൾസ് & റീട്ടെയിൽ സിഇഒ മുഹമ്മദ് ഫവാസ് എന്നിവർ സമീപം.
ചെമ്മാട് : ചെമ്മാടിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിതശൈലിക്കും, സാമ്പത്തിക വികസനത്തിനും പുതു വേഗം സമ്മാനിച്ച് ‘ഹൈലൈറ്റ് കൺട്രിസൈഡ്’ പദ്ധതിക്ക് തുടക്കമായി. ചെറിയ നഗരങ്ങളുടെയും വളർന്നുവരുന്ന വിപണികളുടെയും ആവശ്യങ്ങൾ മുൻനിർത്തി ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പ്രീമിയം ലൈഫ്സ്റ്റൈൽ പ്രോജക്റ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ നിർവഹിച്ചു. വലിയ നഗരങ്ങളിലെ ഹൈലൈറ്റ് മാളുകളുടെ ചെറിയ പതിപ്പായി, മികച്ച ഷോപ്പിംഗ്, ഡൈനിംഗ്, വിനോദ സൗകര്യങ്ങൾ സാധാരണക്കാരായ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികസനം ജനങ്ങളിലേക്ക് നേരിട്ടെത്തുമ്പോഴാണ് അവ അർത്ഥവത്താകുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലുള്ള ഷോപ്പിംഗിനും വിനോദങ്ങൾക്കുമായി ആളുകൾക്ക് ഇനി ദൂരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരില്ല. ഈ ലോകോത്തര അനുഭവം ചെമ്മാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്കരികിൽ എത്തിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം മൂന്ന് ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന ഹൈലൈറ്റ് കൺട്രിസൈഡ്, വലിയ നഗരങ്ങളിലേക്ക് പോകാതെ തന്നെ ആധുനിക ഷോപ്പിംഗ് അനുഭവങ്ങൾ ആസ്വദിക്കാൻ നാട്ടുകാർക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ഒരു മാളിനപ്പുറം ആളുകൾക്ക് ഒത്തുകൂടാനും സമയം ചിലവഴിക്കാനുമുള്ള ഏറ്റവും മികച്ച ഇടമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൾട്ടിപ്ലക്സ് തിയേറ്റർ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിനോദ മേഖലകൾ എന്നിവ ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഇതോടൊപ്പം പ്രമുഖ ദേശീയ-പ്രാദേശിക ഫാഷൻ ബ്രാൻഡുകളുടെ വിപുലമായ ഔട്ട്ലെറ്റുകളും, വൈവിധ്യമാർന്ന ഭക്ഷണശാലകൾ ഉൾപ്പെടുന്ന വിശാലമായ ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. മെക്കാനിക്കൽ പാർക്കിംഗ് ഉൾപ്പെടെയുള്ള വിപുലമായ വാഹന പാർക്കിംഗ് സൗകര്യവും മാളിന്റെ മുൻവശത്ത് ഒരുക്കിയിരിക്കുന്നു. ചെമ്മാടിന്റെയും സമീപപ്രദേശങ്ങളുടെയും സാമ്പത്തിക-വ്യാപാര മേഖലയ്ക്ക് ഈ പുതിയ പദ്ധതി വലിയ ഉണർവേകും.


