കോട്ടയം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്ത ജ്യോതിഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജ്യോതിഷിന്റെ മരണം ഭക്ഷ്യവിഷബാധ മൂലം തന്നെയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജ്യോതിഷിന്റെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലവും ഉടൻ ലഭിക്കും.
Advertisements
ഷാപ്പിന്റെ ലൈസൻസിയെയും കുക്കിനെയും മാനേജരെയും പ്രതിയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ശനിയാഴ്ചയാണ് തന്റെ 7 സുഹൃത്തുക്കൾക്കൊപ്പം ജ്യോതിഷ് കള്ള് കുടിക്കുന്നതിനായും ഭക്ഷണം കഴിക്കുന്നതിനായും ഷാപ്പിലെത്തിയത്. ഇതിൽ തലക്കറി കഴിച്ച അഞ്ചു പേർക്കാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ നാലുപേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.


