ഓപ്പറേഷൻ തൂഫാൻ; പായിപ്പാട് 1.190 കിലോ ഗഞ്ചാവുമായി ഒരാൾ അറസ്റ്റിൽ ; പിടിയിലായത് പാപ്പൻ ബിനുവെന്ന ബിനു കുര്യാക്കോസ് 

കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കേരള പോലീസ് ശക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി പായിപ്പാട് മേഖലയിൽ നടത്തിയ പരിശോധനയിൽ 1.190 കിലോഗ്രാം ഗഞ്ചാവുമായി ആന്റി സോഷ്യലായ ഒരാളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.

Advertisements

പായിപ്പാട് വില്ലേജിൽ നാലുകോടി. വേഷ്ണാൽ ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പിൽ വീട്ടിൽ അനധികൃതമായി ഗഞ്ചാവ് സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2026 ജൂൺ 23-ന്  നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറസ്റ്റിലായ പ്രതി ബിനു കുര്യാക്കോസ് (പാപ്പൻ ബിനു) കൂടത്തേട്ട് വടക്കേപറമ്പിൽ, നാലുകോടി ., വേഷ്ണാൽ, പായിപ്പാട് എന്നയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യലുമാണ് .

 കോട്ടയം ജില്ലാ പോലീസ് മേധാവി K. M. സാബു മാത്യു IPS ന്റെ നിർദ്ദേശപ്രകാരം

ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ശ്രീ. അഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് ബി., എസ്.ഐ. അജീഷ്, എ.എസ്.ഐ. ഷീജ, ടാനിയ, മണികണ്ഠൻ, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.190 കിലോഗ്രാം ഗഞ്ചാവ് കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും 

അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പായിപ്പാട് മേഖലയിലെ ക്യാമ്പുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട  നിയമലംഘനത്തിന് COTPA നിയമപ്രകാരം ആറു കേസുകളും പോലീസ് രജിസ്റ്റർ ചെയ്തു.

Hot Topics

Related Articles