കോട്ടയം ആർപ്പൂക്കര പനമ്പാലത്ത് ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു ; മരിച്ചത് പനമ്പാലം സ്വദേശി 

കോട്ടയം: ആർപ്പൂക്കര പനമ്പാലത്ത് ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പനമ്പാലം ജീബു നിവാസിൽ എ.ഗംഗാധരൻ (76) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ ആർപ്പൂക്കര പനമ്പാലം ജംഗ്ഷനിലായിരുന്നു അപകടം.  തിരുവല്ലയിൽ തയ്യൽ ജോലി ചെയ്യുന്ന ഗംഗാധരൻ രാവിലെ ജോലി പോകുന്നതിനായി ബുള്ളറ്റിൽ കോലേട്ടമ്പലം ഭാഗത്ത് നിന്ന് പനമ്പാലം ജംഗ്ഷനിലെത്തിയപ്പോൾ കോട്ടയം ഭാഗത്ത് നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു.  തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഗംഗാധരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:പരേതയായ എസ്.ജാനകി (റിട്ട.ഹെഡ് നേഴ്‌സ് എം.സി.എച്ച്, കോട്ടയം). മക്കൾ: ജിബു (സി.ഐ.ടി.യു ടാക്‌സി ഡ്രൈവർ, എം.സി.എച്ച് ), ദീപു ( ഒമാൻ), ദിവ്യ (മംഗലാപുരം). മരുമക്കൾ: മാധുരി, റിൻ്റു, സജയൻ. മൃതദേഹം മോർച്ചറിയിൽ. സംസ്‌കാരം നാളെ ജൂൺ 25 വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. 

Advertisements

Hot Topics

Related Articles